Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി 

A1 മാത്രം

B1ഉം 2ഉം.

C2ഉം 3ഉം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഫോട്ടോഇലക്ട്രിക് പ്രഭാവം - പ്രകാശ രശ്മികൾ പൊട്ടാസ്യം ,സോഡിയം ,സിങ്ക്  തുടങ്ങിയ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് - ഹെൻട്രിച്ച് ഹെർട്സ് 

  • കണ്ടെത്തിയ വർഷം - 1887 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിന് 1921 ലെ ഭൗതികശാസ്ത്രത്തിലെ  നോബൽ സമ്മാനത്തിന് ഐൻസ്റ്റീൻ അർഹനായി 

  • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - ഫോട്ടോഇലക്ട്രിക് പ്രഭാവം

  • പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന് വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം - ഫോട്ടോഇലക്ട്രിക് പ്രഭാവം

Related Questions:

Radian is used to measure :
Which one among the following types of radiations has the smallest wave length?
ഒരു കറങ്ങുന്ന കസേരയിലിരുന്ന് കൈകൾ അകത്തേക്ക് വലിക്കുമ്പോൾ ഒരാളുടെ ഭ്രമണ പ്രവേഗത്തിന് എന്ത് സംഭവിക്കും?
ഒരു വസ്തുവിന്റെ പ്രവേഗം (velocity) മാറുമ്പോൾ, അതിൽ ത്വരണം (acceleration) ഉണ്ട് എന്ന് പറയാം. ത്വരണം ഇല്ലാത്ത അവസ്ഥയിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?
Masses of stars and galaxies are usually expressed in terms of